തിമിര ശസ്ത്രക്രിയ കഴിഞ്ഞ കുമാരന്‌ മരുന്നെത്തിച്ച് ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേന

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും തിമിര ശസ്ത്രക്രിയ കഴിഞ്ഞ വരാന്തരപ്പിള്ളി കോറനാട് സ്വദേശി കുമാരന്‌ പുതുക്കാട് നിന്നും മരുന്നു ലഭിക്കാത്തതിനാൽ ഇരിങ്ങാലക്കുട അഗ്നിരക്ഷാ നിലയത്തിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് സേനാംഗങ്ങൾ ഉടൻതന്നെ മരുന്നു വാങ്ങുകയും അദ്ദേഹത്തിന്‍റെ വീട്ടിൽ എത്തിക്കുകയുമായിരുന്നു. സ്റ്റേഷൻ ഓഫീസർ പി വെങ്കിട്ടരാമന്‍റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ ഇ. എബിൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) മഹേഷ് വി ആർ എന്നിവർ ചേർന്നാണ് വീട്ടിൽ മരുന്ന് എത്തിച്ചത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top