എ.കെ.പി.എ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലേക്ക് മാസ്കുകൾ കൈമാറി

ഇരിങ്ങാലക്കുട : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ഇരിങ്ങാലക്കുട മേഖലയിലെ ടൗൺ യൂണിറ്റിന്‍റെ നേതൃത്തത്തിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലേക്ക് മാസ്കുകൾ കൈമാറി. യൂണിറ്റ് പ്രസിഡന്റ് പ്രസാദ് കളേഴ്സ് മാസ്കുകൾ എസ് ഐ അനൂപിന് കൈമാറുകയും കൊറോണ കാലഘട്ടത്തിൽ പോലീസ് ചെയ്യുന്ന പ്രവർത്തനത്തിന് നന്ദിയും അറിയിക്കുകയും ചെയ്‌തു. മേഖല സെക്രട്ടറി ശശി കെ ബി, യൂണിറ്റ് സെക്രെട്ടറി സജിത്ത് പി ജി, മേഖല കമ്മിറ്റി അംഗം അനഘ ദാസൻ എന്നിവർ സന്നിതരായിരുന്നു. അതോടൊപ്പം പുറത്ത് ഇറങ്ങുവാൻ സാധിക്കാത്ത ആളുകളുടെ ആവശ്യ പ്രകാരം യൂണിറ്റിലെ ഏതാനും വീടുകളിൽ മരുന്നുകൾ വാങ്ങി നൽകുകയും ചെയ്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top