മുദ്ര ചികിൽസ ഏക ദിന ശിൽപ്പശാല നടത്തി

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗ സഭയുടെ ആഭിമുഖ്യത്തിൽ കാരുകുളങ്ങര നൈവേദ്യത്തിൽ മുദ്ര ചികിൽസ ഏക ദിന ശിൽപ്പശാല നടത്തി. മരുന്നും, പഥ്യവും, പാർശ്വഫലങ്ങളും ഇല്ലാത്ത മുദ്ര ചികിൽസയുടെ പരിശീലന ക്ലാസിൽ നൂറ്റമ്പതോളം പഠിതാക്കൾ പങ്കെടുത്തു. അഷ്ട വൈദ്യൻ ഇ .ടി .ദിവാകരൻ മൂസ് ഉദ്ഘാടനം ചെയ്തു. ഓഷോ ധാരാ ആശ്രമം കേരള ആചാര്യ ടി. അരുൾ കുമാർ ക്ലാസ് നയിച്ചു. സഭാ ചെയർമാൻ ഡോ. ഇ.പി. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം.സനൽകുമാർ , സെക്രട്ടറി പി.രവിശങ്കർ ,എം.നാരായണൻകുട്ടി , പി.കെ.ശിവദാസ്, ഡോ.എ എം ഹരിദ്രനാഥ്, പ്രസന്ന ശശി, എം.എൻ.തമ്പാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top