റേഷൻകടകൾ എപ്രിൽ 5 ഞായാറാഴ്ച തുറക്കും

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണത്തിന് റേഷൻ കടകൾ ഏപ്രിൽ 5 ഞായാറാഴ്ച തുറന്ന് പ്രവർത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

സൗജന്യ റേഷന്‍ വിതരണം രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മുന്‍ഗണന വിഭാഗങ്ങള്‍ക്കും (മഞ്ഞ, പിങ്ക് ) ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ അഞ്ചു വരെ മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും (നീല, വെള്ള ) ഉണ്ടായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

അന്ത്യോദയ കാര്‍ഡിന് (മഞ്ഞ ) നിലവില്‍ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം (30 കി. ഗ്രാം അരി + 5 കി.ഗ്രാം ഗോതമ്പ് ) സൗജന്യമായി ലഭിക്കും. മുന്‍ഗണന കാര്‍ഡിന് (പിങ്ക് ) കാര്‍ഡിനുള്ള ഓരോ അംഗത്തിനും 5 കി.ഗ്രാം വീതം ഭക്ഷ്യധാന്യം (4 കി ഗ്രാം അരി + 1 കി.ഗ്രാം ഗോതമ്പ്) സൗജന്യമായി നല്‍കും. മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് (നീല, വെള്ള )കുറഞ്ഞത് 15 കി. ഗ്രാം അരി ലഭിക്കും. 15 കിലോയില്‍ കൂടുതല്‍ അരി നിലവില്‍ ലഭിക്കുന്ന നീല കാര്‍ഡുടമകള്‍ക്ക് തുടര്‍ന്നും അത് ലഭിക്കുന്നതാണ്. ഇതും സൗജന്യമായിരിക്കും.

അതുകൂടാതെ ഏപ്രില്‍ 20 മുതല്‍ കേന്ദ്രസര്‍ക്കാര്‍ എ.എ.വൈ/പി.എച്ച്.എച്ച് വിഭാഗക്കാര്‍ക്ക് (മഞ്ഞ, പിങ്ക് ) ഓരോ അംഗത്തിനും 5 കിലോ അരി അധിക വിഹതമായി വിതരണം ചെയ്യും. മണ്ണെണ്ണ 40 രൂപ നിരക്കിലും പഞ്ചസാര (എ എ വൈ കാര്‍ഡിന് ) മാത്രം 21 രൂപ നിരക്കിലും ആട്ട (17 രൂപ വീതവും മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 2 -3 കി.ഗ്രാം വീതം ) ഇവ പതിവുവിഹിതം പൈസ കൊടുത്തുതന്നെ വങ്ങേണ്ടുന്നതാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top