ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം, ആവശ്യമെങ്കിൽ പോസ്റ്റ്മാന്‍ വീട്ടിലെത്തി പണം കൈമാറും

ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ പോസ്റ്റ്മാന്‍ വഴി പണം സ്വീകരിക്കാന്‍ സൗകര്യം. പണം ആവശ്യമുള്ളവര്‍ പോസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചാല്‍, പോസ്റ്റ്മാന്‍ വീട്ടിലെത്തി പണം കൈമാറും. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ബാങ്കുകളിലെയും എ.ടി.എമ്മുകളിലെയും തിരക്കു കുറയ്ക്കാനാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു മാര്‍ഗം അവലംബിക്കുന്നത്. മാത്രമല്ല, അടുത്ത ആഴ്ച മുതല്‍ സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയാകും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top