കുടിവെള്ള വിതരണം നടത്തി

കാട്ടൂർ : വേനലിൻ്റെ കാഠിന്യം കൂടുന്നതോടുകൂടി കുടിവെള്ള ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന കാട്ടൂരിലെ വിവിധ പ്രദേശങ്ങളിൽ എ.ഐ.വൈ.എഫ് കാട്ടൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തി. വാർഡ് മെമ്പർ സ്വപ്ന നെജിൻ, എ.ഐ.വൈ.എഫ് മേഖല പ്രസിഡണ്ട് റിയാസ്, ജോജോ തട്ടിൽ നെജിൻ, അക്സർ എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top