സൗജന്യ റേഷന്‍: തൂക്കത്തില്‍ കൃത്രിമം കാണിച്ചാല്‍ കര്‍ശന നടപടി, കാര്‍ഡുടമകള്‍ ബില്ലുകള്‍ വാങ്ങി സൂക്ഷിക്കണം

കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കുന്ന സൗജന്യ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് തൂക്കത്തില്‍ കൃത്രിമം നടക്കുന്നതായി പരാതികള്‍ ലഭിക്കുന്നതായും കാര്‍ഡുടമകള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍.

അനുവദിച്ച റേഷൻ വസ്തുക്കൾ പൂർണമായും നൽകാതെയും, കാർഡിൽ പതിക്കാതെയും, ബില്ലുകൾ നല്കാതെയുമാണ് തട്ടിപ്പ്. പിന്നീട് കാർഡ് ഉടമയുടെ മൊബൈലിൽ റേഷൻ പൂർണമായും വാങ്ങിയതായി എസ്.എം.എസ് വരുമ്പോളാണ് പലരും തട്ടിപ്പ് അറിയുന്നത്. എസ്.എം.എസ് പലരുടെയും ശ്രദ്ധയിൽ പെടുന്നില്ല എന്നതാണ് തട്ടിപ്പ് തുടരുവാൻ ഈകൂട്ടർക്ക് പ്രചോദനം.

കാര്‍ഡുടമകള്‍ ബില്ലുകള്‍ കൃത്യമായി വാങ്ങിക്കേണ്ടതും ബില്ല് പ്രകാരമുള്ള അളവില്‍ ഭക്ഷ്യ ധാന്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. വിതരണം സംബന്ധിച്ച് പിന്നീട് റേഷന്‍ കടകളില്‍ വിശദമായ പരിശോധന നടത്തുമെന്നും കൃത്രിമം നടത്തിയ കടയുടമകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കും.

സൗജന്യ റേഷൻ വിതരണം സംബന്ധിച്ച സംശയങ്ങൾക്കും പരാതികൾക്കും ഈ നമ്പറുകളിൽ വിളിക്കാവുന്നതാണ്. താലൂക്ക്, ഫോൺനമ്പർ ക്രമത്തിൽ. മുകുന്ദുപരം- 9188527381 , ചാലക്കുടി- 9188527380 , കൊടുങ്ങല്ലൂർ- 9188527379 , തൃശൂർ- 9188527382 , തലപ്പിളളി- 9188527385 , ചാവക്കാട്- 9188527384 , 

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top