തൃശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ്


തൃശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായ 36 കാരൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീടുകളിൽ 14033 പേരും ആശുപത്രികളിൽ 40 പേരും ഉൾപ്പെടെ ആകെ 14073 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച 194 പേരെയാണ് പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുളളത്. 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8 പേരെ ഡിസ്ചാർജ്ജ് ചെയ്തു.
വെളളിയാഴ്ച 29 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതു വരെ 785 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 734 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 51 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top