സിവിൽ സർവീസ്, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് – സൗജന്യ സ്കോളർഷിപ്പ് സെമിനാർ ജനുവരി 14ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനു സമാനമായി കേരളത്തിലും സംസ്ഥാനത്തിന്‍റതായ ഒരു അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ആയ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള (കെ.എ.എസ്.) തസ്തികനിര്‍ണയം പൂര്‍ത്തിയാകുന്നു. ആദ്യഘട്ടത്തില്‍ 115 തസ്തികകള്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഇതില്‍ പകുതിയോളം ഒഴിവുകളില്‍ നേരിട്ടുള്ള നിയമനം നടത്തും. ബിരുദമായിരിക്കും അടിസ്ഥാന യോഗ്യത.

ഇരിങ്ങാലക്കുട ബ്രില്ലൻസ് കോളേജ് വിദ്യാര്‍ത്ഥികൾക്കായി സിവിൽ സർവീസ്, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് , ബാങ്ക്, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എന്നി മത്സര പരീക്ഷകൾക്ക് സൗജന്യ സ്കോളർഷിപ്പ് മുഖേന പഠിക്കാൻ അവസരമൊരുക്കുന്നു. ഇരിങ്ങാലക്കുടയിൽ ജനുവരി 14ന് രാവിലെ 10 മുതൽ 1:30 വരെയാണ് സെമിനാർ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സൗജന്യ സ്റ്റഡി മെറ്റേറിയൽസ് നൽകും. സൗജന്യ സ്കോളർഷിപ്പ് സെമിനാർ രജിസ്ട്രേഷനായി വിളിക്കുക 04802825025

Leave a comment

  • 48
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top