കൊറോണ ഹോട്ട്‌സ്‌പോട്ടായി രാജ്യത്ത് കേന്ദ്രം പ്രഖ്യാപിച്ച 22 ജില്ലകളിൽ തൃശ്ശൂരും. വ്യാഴാഴ്ച ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കൊറോണ ഹോട്ട്‌സ്‌പോട്ടായി കേന്ദ്രം പ്രഖ്യാപിച്ച 22 ജില്ലകളിൽ തൃശ്ശൂരും
വ്യാഴാഴ്ച ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു


രാജ്യത്ത് കൊറോണ ഹോട്ട്‌സ്‌പോട്ടായി കേന്ദ്രം പ്രഖ്യാപിച്ച 22 ജില്ലകളിൽ തൃശ്ശൂരും. 10 പേർക്ക് കൊറോണ ബാധ സ്ഥിരീകരിക്കുന്നത് സ്ഥലങ്ങളെ  ക്ലസ്റ്ററുകളയാണ്‌ കേന്ദ്രസർക്കാർ പരിഗണിക്കുന്നത്. ക്ലസ്റ്ററുകൾ കൂടിച്ചേർന്നതാണ് ഹോട്ട്സ്പോട്ടുകൾ. ഇത്തരം സ്ഥലങ്ങളിൽ വരുംദിവസങ്ങളിൽ നിരീക്ഷണങ്ങൾ ശക്തമാക്കും. കേരളത്തിൽ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളെയാണ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുള്ളത്

വ്യാഴാഴ്ച ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയ 36 കാരനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 19099 ആയി. വീടുകളിൽ 19062 പേരും ആശുപത്രികളിൽ 37 പേരും.

നിരീക്ഷണ കാലഘട്ടം പൂർത്തിയാക്കിയതിനെ തുടർന്ന് 130 പേരെ പട്ടികയിൽ നിന്നും നീക്കം ചെയ്തു. 228 പേരെയാണ് പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുളളത്. 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേരെ ഡിസ്ചാർജ്ജ് ചെയ്തു. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്.

വ്യാഴാഴ്ച 30 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതു വരെ 756 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 726 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 30 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top