വാറ്റ് ഉപകരണങ്ങളും 200 ലിറ്റർ കോടയും പിടികൂടി

ഇരിങ്ങാലക്കുട : വീടിനോട് ചേർന്ന് വളരെ രഹസ്യമായി കോൺക്രീറ്റിൽ നിർമ്മിച്ച വലിയ കുഴിയിൽ പ്ലാസ്റ്റിക് ബാരലിൽ 200 ലിറ്റർ കോട സ്ലാബ് ഉപയോഗിച്ച മറച്ച് മണ്ണ് വാരിയിട്ടു മുറിയിൽ നിന്നും വാറ്റ് ഉപകരണങ്ങളും ഇരിങ്ങാലക്കുട റേഞ്ച് ഇൻസ്പെക്ടർ എം.ആർ. മനോജ്ജും സംഘവും നടത്തിയ റെയ്‌ഡിൽ കണ്ടു പിടിച്ചു. മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച ടി ബാരലിലെ കോട എടുത്ത് വീട്ടിനകത്ത് വെച്ചാണ് ചാരായം ഇയാൾ വറ്റുന്നത് . പ്രതിയായ കോടാലിയിൽ ആലപ്പുഴക്കാരൻ വീട്ടിൽ ഷാനു (34) രക്ഷപെട്ടു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ വിന്നി സി മേത്തി, ഗ്രേഡ് പി.ഒ. ഷിജു വർഗ്ഗീസ്, സി.ഇ.ഓ വത്സൻ , ഫാബിൻ, വനിതാ സി.ഇ.ഓ പിങ്കി എന്നിവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top