ലോക്ക് ഡൌൺ കാലത്തെ കെട്ടിട വാടകയുടെ കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മേഖലയിലെ ഭൂരിപക്ഷം സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് വാടക കെട്ടിടങ്ങളിലായതിനാൽ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ലോക്ക് ഡൌൺ കാലത്ത് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ സാധ്യമാകാത്തതിനാൽ വരുമാന നഷ്ടം നേരിടുന്ന ഈകൂട്ടർ കെട്ടിട വാടകയുടെ കാര്യത്തിൽ സർക്കാർ നിർദേശങ്ങൾ നടപ്പിൽ വരുമോ എന്ന ആശങ്കയിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനോടകം തങ്ങളുടെ അധീനതയിൽ വരുന്ന കെട്ടിട സമുച്ചയങ്ങളിലെ വാടകക്കാർക്ക് തത്കാലം ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സ്വകാര്യ മേഖലയിൽ ഇത്തരം ഒരു നീക്കം ഇതുവരെ കാണുന്നില്ല. കെട്ടിടഉടമകളുടെ സംഘടന സംസ്ഥാനതലത്തിൽ ലോക്ക് ഡൌൺ കാലത്ത് പ്രവർത്തിക്കാത്ത കടമുറികൾക്ക് ഇളവ് നല്കുന്നതിനോടെ യോജിപ്പ് പ്രകടിപ്പിക്കുമ്പോഴും, നാട്ടിൻപുറങ്ങളിലെ ഭൂരിപക്ഷം കെട്ടിടഉടമകളും ഇത്തരം സംഘടനകളുടെ പുറത്താണ് . അതിനാൽ തന്നെ ഈകൂട്ടർ തങ്ങളിൽനിന്നും വാടക നിർബന്ധപൂർവം ആവശ്യപ്പെടും എന്ന ആശങ്കയിലാണ് വാടകക്കാർ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇളവ് അനുവദിക്കുമ്പോൾ തന്നെ, ഇത്തരം കെട്ടിടങ്ങളിലെ കടമുറികൾ നേരിട്ട് വാടകക്ക് എടുത്തിരിക്കുന്നവർ ഭൂരിപക്ഷവും നിയമം തെറ്റിച്ച്‌ അഞ്ച്ഇരട്ടി വാടകക്ക്‌ ഈ മുറികൾ പലതും മറിച്ച് കൊടിത്തിരിക്കുന്ന സാഹചര്യമാണ് നിലവിൽ ഇരിങ്ങാലക്കുടയിലടക്കം ഉള്ളത്. അതിനാൽത്തന്നെ നഗരസഭയോ പഞ്ചായത്തോ വാടക ഇളവ് പ്രഖ്യാപിച്ചാൽത്തന്നെ ആത്യന്തികമായി ഈ വാടകമുറികളിൽ സ്ഥാപനങ്ങൾ നടത്തികൊണ്ടുപോകുന്നവർ ‘ഇടനിലക്കാർക്ക്’ വാടക നൽകേണ്ട അവസ്ഥയിലാണ്. ഇരിങ്ങാലക്കുട നഗരസഭാ സെക്രട്ടറി സർക്കാറിന്‍റെ  കോവിഡ് കാലത്തെ വാടകയേ സംബന്ധിച്ചുള്ള നിലപാട് അനുസരിച്ചു വാടക ഇളവ് ഉണ്ടാകുമെന്ന് പറഞ്ഞു. എന്നാൽ ഇത് തങ്ങളുമായി നേരിട്ട് വാടകകരാർ ഉള്ളവർക്ക് മാത്രമേ ബാധകമുള്ളൂ എന്നും വ്യക്തമാക്കി.

കോവിഡ് കാലത്ത് വാടക നിർബന്ധപൂർവം വാങ്ങുന്നവർക്കെതിരെ നടപടികൾ എടുക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം അധികൃതർക്ക് ഇപ്പോൾ നല്കാനാകുന്നില്ല, എന്നാൽ വാടക തരാത്തതിനാൽ കടമുറികൾ ഒഴിപ്പിക്കാൻ നീക്കമുണ്ടെങ്കിൽ ഉറപ്പായും നടപടിയുണ്ടാകുമെന്നും പറയുന്നു.

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top