അഗ്നിരക്ഷാസേന പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കി

ഇരിങ്ങാലക്കുട : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സിവിൽ ഡിഫൻസ് വളണ്ടിയർമാർ, അഗ്നിശമന വിഭാഗം, ആരോഗ്യ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കി.

ഇതിന്‍റെ ഭാഗമായി കോണത്തുകുന്നിലെ വിവിധ ബാങ്കുകൾ അവയുടെ എടിഎം കൗണ്ടറുകൾ, കമ്മ്യൂണിറ്റി ഹാൾ, കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങിയവയും ഇരിങ്ങാലക്കുട ഭാഗത്തുള്ള ബസ് സ്റ്റാൻഡുകളും, കല്ലേറ്റുംകരയിലെ റെയിൽവേ സ്റ്റേഷൻ, പോസ്റ്റ് ഓഫീസ് വിവിധ ബസ് സ്റ്റോപ്പുകൾ, കാറളം പഞ്ചായത്തിലെ പ്രൈമറി ഹെൽത്ത് സെന്റർ, വിവിധ പെട്രോൾ പമ്പുകൾ, കാട്ടൂർ പഞ്ചായത്തിലെ ബസ് സ്റ്റാൻഡ്, പോലീസ് സ്റ്റേഷൻ, മാർക്കറ്റ്, എന്നിവയും ഇരിങ്ങാലക്കുടയിലെ സ്പെഷൽ സബ്ജയിലും, കാട്ടുങ്ങച്ചിറ, കേരള സോൾവെന്റ് കമ്പനി, എന്നിവിടങ്ങളിലെ അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ , ജില്ലാ ട്രഷറി, മുകുന്ദപുരം സബ് ട്രഷറി തുടങ്ങി നിരവധി പൊതുമേഖലാ സ്ഥാപനങ്ങളും അണുവിമുക്തമാക്കി.

ഇരിങ്ങാലക്കുട അഗ്നിരക്ഷാസേനയുടെ സ്റ്റേഷൻ ഓഫീസർ പി വെങ്കിട്ടരാമന്റെയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇ. സി നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ സേനാംഗങ്ങളും ദൗത്യത്തിൽ പങ്കെടുത്തു.

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top