തൃശൂർ ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 18863 പേർ നിരീക്ഷണത്തിൽ

തൃശൂർ ജില്ലയിൽ 2 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 18863 പേർ നിരീക്ഷണത്തിൽ


തൃശൂർ ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് മടങ്ങിയെത്തി രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യ (40) മകൻ (15) എന്നിവർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച 249 പേരെയാണ് പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുളളത്. 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 18 പേരെ ഡിസ്ചാർജ്ജ് ചെയ്തു. വീടുകളിൽ 18825 പേരും ആശുപത്രികളിൽ 38 പേരും ഉൾപ്പെടെ ആകെ 18863 പേരാണ് നിരീക്ഷണത്തിലുളളത്. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ബുധനാഴ്ച (ഏപ്രിൽ 1) 34 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതു വരെ 726 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 680 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 46 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 380 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. ബുധനാഴ്ച 118 പേർക്ക് കൗൺസലിംഗ് നൽകി.

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top