അതിഥി തൊഴിലാളികൾക്ക് ഭക്ഷണ സാമഗ്രികൾ നൽകി

എടതിരിഞ്ഞി : പടിയൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ താമസിക്കുന്ന ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന അതിഥി തൊഴിലാളികൾക്ക് അരിയും മറ്റു നിത്യോപയോഗ വസ്തുക്കളും പഞ്ചായത്തിന്‍റെ  നേതൃത്വത്തില്‍ നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. സുധൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.സി. ബിജു, ഗ്രാമപഞ്ചായത്ത് മെമ്പർ കെ.പി. കണ്ണൻ, സെക്രട്ടറി സിജോ കരേടൻ എന്നിവർ നേതൃത്വം നൽകി.  അതിഥി തൊഴിലാളികൾക്ക് എല്ലാ സഹായങ്ങളും തുടർന്നും ചെയ്യുമെന്ന് പ്രസിഡണ്ട് അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top