കോവിഡ് ബാധിച്ചു കൈപ്പമംഗലം സ്വദേശി ദുബായിൽ മരിച്ചു

മൂന്നുപീടിക : കൈപ്പമംഗലം പുത്തൻ പള്ളിക്ക് സമീപം താമസിക്കുന്ന തേപറമ്പിൽ ബാവു മകൻ പരീദ് (69 ) ദുബായിൽ വെച്ചു കോവിഡ് ബാധിച്ചു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഇദ്ദേഹം കാൻസർ രോഗികൂടിയായിരുന്നു. കഴഞ്ഞദിവസമാണ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയി കണ്ടത്ത്. ഖബറടക്കം ദുബായിൽ വച്ച് തന്നെ നടത്തപ്പെടും. പുത്തൻ പള്ളിയിൽ മുക്രി ആയി സേവനമനുഷ്ഠിച്ചിരുന്നു. ഇദ്ദേഹത്തിൻറെ കുടുംബം ദുബായിൽ തന്നെയുണ്ട്. ഇവർക്കാർക്കും രോഗലക്ഷങ്ങൾ ഇല്ല.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top