കോവിഡ് 19 ജാഗ്രത – ഇരിങ്ങാലക്കുട നഗരസഭയിൽ നിന്നുള്ള അറിയിപ്പ്

കോവിഡ് 19 ജാഗ്രത – ഇരിങ്ങാലക്കുട നഗരസഭയിൽ നിന്നുള്ള അറിയിപ്പ്


കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള ലോക്ക് ഡൌൺ കാലാവധിയിൽ ഇരിങ്ങാലക്കുട നഗരസഭ അതിർത്തിയിലെ പൊതുജനങ്ങൾക്കായി കൊറോണക്കാലത്ത് പുലർത്തേണ്ട ശുചിത്വശീലങ്ങളും സുരക്ഷിതമാലിന്യ സംസ്കരണം ഉറപ്പാക്കാൻ നടത്തേണ്ട ഇടപെടലുകളെയും കുറിച്ചുള്ള ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി

സുരക്ഷിതമാലിന്യ സംസ്കരണം ഉറപ്പാക്കാൻ നടത്തേണ്ട ഇടപെടലുകളും ശുചിത്വശീലങ്ങളും

ഉപയോഗിച്ച മാസ്കുകളും കയ്യുറകളും അണുവിമുക്തമാക്കി നശിപ്പിക്കണം.ഇവ ബ്ലീച്ചിങ് സൊല്യൂഷനിൽ 1/2മണിക്കൂർ മുക്കി വെച്ചതിനുശേഷം കുഴിച്ചുമൂടേണ്ടതാണ്. കയ്യുറകളും മാസ്കും മറ്റൊരു ആരോഗ്യപ്രശ്നമായി മാറാതിരിക്കട്ടെ

ബ്ലീച്ചിങ് സൊല്യൂഷൻ തയ്യാറാക്കുന്ന രീതി ചുവടെ ചേർക്കുന്നു…

ഒരുലിറ്റർ വെള്ളത്തിൽ 3സ്പൂൺ എന്ന കണക്കിൽ ബ്ലീച്ചിങ് പൌഡർ ഇട്ട് നന്നായി ഇളക്കി 10 മിനിട്ട് വെച്ചതിനു ശേഷം തെളി ഊറ്റിയെടുത്തു ഉപയോഗിക്കാവുന്നതാണ്. പ്രസ്തുത ലായനി കൊറോണവൈറസിനെതിരെ വീടിനുള്ളിലും പുറത്തും ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച അണുനാശിനിയാണ്

കമ്മ്യൂണിറ്റി കിച്ചണുകൾ, അഗതികളെയും ഭിക്ഷാടകരെയും പുനരധിവസിപ്പിച്ചിട്ടുള്ള കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാലിന്യസംസ്കരണത്തിനു പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. തുരത്തേണ്ടത് കോവിഡിനെ മാത്രമല്ല എല്ലാത്തരം പകർച്ചവ്യാധികളെയുമാണ്

എല്ലാ ആഴ്ചയിലും വീടും പരിസരവും സ്വന്തമായി വൃത്തിയാക്കണം. ഈ മഴക്കാലത്ത് പകർച്ചപ്പനി ഉണ്ടാവില്ല എന്ന് ഉറപ്പുവരുത്തുന്നതിനുള്ള അവസരമായി ഈ കൊറോണക്കാലം ഉപയോഗപ്പെടുത്താം.

അഴുകുന്ന മാലിന്യങ്ങൾ പുറത്തേക്ക് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് മിക്കയിടത്തും ഉള്ളത്. ആയതിനാൽ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. കോവിഡ് 19 ന്റെ ഭീതിയൊഴിയുമ്പോൾ ഡെങ്കിപ്പനി, ചിക്കൻഗുനിയ പോലുള്ള മറ്റു മാരകരോഗങ്ങൾ പടർന്നു പിടിക്കാതിരിക്കാൻ ഇതു സഹായകമാകും.

പ്ലാസ്റ്റിക് പോലെ അഴുകാത്ത പാഴ്‌വസ്തുക്കൾ ഇക്കാലത്ത് വീട്ടിലെത്തുന്നത് കുറവായിരിക്കുമെങ്കിലും എത്തുന്നവ ഒരുകാരണവശാലും കത്തിക്കാതെ കഴുകി വൃത്തിയാക്കി സൂക്ഷിക്കുക. കോവിഡ് ഭീതി ഒഴിയുമ്പോൾ ഹരിതസേന അംഗങ്ങൾ വീടുകളിലെത്തി അവ, സംഭരിച്ചുകൊള്ളും. നല്ല മാലിന്യ സംസ്കരണ ശീലങ്ങൾക്ക് ഈ കൊറോണക്കാലം വഴിതുറക്കട്ടെ.

വീട്ടിലുള്ള ഏതൊരാളും പുറത്തുപോയി വന്നാലും അകത്തു പ്രവേശിക്കുന്നതിനുമുന്പ് കൈകൾ സോപ്പുപയോഗിച്ഛ് വൃത്തിയാക്കണം. കോവിഡ് കാലത്ത് മാത്രമല്ല അതിനുശേഷവും തുടരട്ടെ.

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top