ഏപ്രിൽ മാസത്തിൽ കുറഞ്ഞത് 15 കിലോ റേഷൻ ഭക്ഷ്യധാന്യം സൗജന്യമായി നൽകും

ഏപ്രിൽ മാസത്തിൽ കുറഞ്ഞത് 15 കിലോ റേഷൻ ഭക്ഷ്യധാന്യം സൗജന്യമായി നൽകും

സംസ്ഥാനത്തെ 87 ലക്ഷം വരുന്ന റേഷൻ കാർഡ് ഉടമകൾക്കും ഏപ്രിൽ മാസത്തിൽ കുറഞ്ഞത് 15 കിലോ റേഷൻ ഭക്ഷ്യധാന്യം സൗജന്യമായി നൽകുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നിലവിൽ എ.എ.വൈ കുടുംബങ്ങൾക്ക് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നത് മാറ്റമില്ലാതെ ലഭിക്കും. മുൻഗണനാ വിഭാഗം (പിങ്ക് കളർ) കാർഡുകൾക്ക് രണ്ട് രൂപ നിരക്കിൽ ലഭിക്കുന്ന ധാന്യം ഒരാളിന് അഞ്ച് കിലോ വീതം സൗജന്യമായി ലഭിക്കും. മുൻഗണനേതര വിഭാഗം കാർഡുകൾക്ക് (നീല, വെള്ള) കാർഡ് ഒന്നിന് മിനിമം 15 കിലോ സൗജന്യമായി ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റേഷൻ കടകളിൽ മാർച്ച് മാസം നൽകാനുള്ള വിഹിതം റേഷൻ കടകളിൽ എത്തിച്ചിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കൂടാതെ ഏപ്രിൽ മാസത്തെ വിഹിതം മാർച്ച് 30 നുള്ളിൽ എത്തുന്നതാണ്. റേഷൻ കടയിൽ കോവിഡ് വ്യാപനം തടയുന്നതിനായി മൂന്ന് മാസ്‌ക്കുകൾ വീതം നൽകിയിട്ടുണ്ട്. ജില്ലയിൽ ഇങ്ങനെ 1200 ഓളം റേഷൻ കടകൾക്ക് മാസ്‌ക്കുകൾ എത്തിച്ചു നൽകിയിട്ടുണ്ട്. കൂടാതെ ജനങ്ങൾക്കായി വെള്ളം, സോപ്പ്, സാനിറ്റൈസർ എന്നിവയും ഒരുക്കിയിട്ടുണ്ട്. ശുചിത്വമിഷൻ തയ്യാറാക്കിയ പോസ്റ്ററുകളും റേഷൻ കടകളിൽ നൽകിയിട്ടുണ്ട്.

അഞ്ച്പേരിൽ കൂടാതെ ആളുകൾ കടകളിൽ എത്തണമെന്നും അറിയിച്ചിട്ടുണ്ട്. കോറന്റൈനിൽ ഉള്ളവർ ഹെൽത്തിലെയോ ആരോഗ്യഡിപ്പാർട്ട്മെന്റിലെയോ ആളുകളെ അറിയിച്ചാൽ അവർ റേഷൻ വീടുകളിൽ എത്തിക്കാനുള്ള സംവിധാനം ഒരുക്കുന്നതാണ്. റേഷൻകാർഡിന്റെ നമ്പർ മാത്രം പറഞ്ഞാലും റേഷൻ നൽകണമെന്നും അറിയിച്ചിട്ടുണ്ട്. ആദിവാസി മേഖലകളിൽ വാതിൽപ്പടി വിഹിതം ഇപ്പോഴും നൽകുന്നുണ്ട്. സഞ്ചരിക്കുന്ന റേഷൻ കട എന്ന സംവിധാനം ചാലക്കുടിയിലും ജില്ലയിലെ മറ്റു ആദിവാസി മേഖലകളിലും ഫലവത്തായി നടക്കുന്നുണ്ട്. പൊതുവിപണിയിൽ എല്ലായിടത്തും കാര്യക്ഷമമായി പരിശോധന നടത്തുണ്ട്.

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top