ഒരു പൊതിച്ചോറ്, സ്നേഹത്തിന്‍റയും കരുതലിന്‍റയും

ഇരിങ്ങാലക്കുട : ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനാൽ ഹോട്ടലുകളും റെസ്റ്റോറന്റുകളും പൂർണമായും അടഞ്ഞു കിടക്കുന്ന ഇരിങ്ങാലക്കുടയിൽ വിശന്നു വലയുന്നവർക്ക് കരുതലായി എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി തുടർച്ചയായ രണ്ടാം ദിനത്തിലും പൊതിച്ചോറുകൾ തയ്യാറാക്കി ആവശ്യക്കാർക്ക് വിതരണം ചെയ്തു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ സി ബിജു, മണ്ഡലം സെക്രട്ടറി ടി വി വിബിൻ, ടി കെ സതീഷ്, കെ എസ് പ്രസൂൺ, പി എസ് ശ്യാംകുമാർ, വിഘ്നേഷ്, വി എ സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top