ആരോഗ്യ മേഖലക്ക് ഊന്നൽനൽകി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്‍റെ ബഡ്ജറ്റ്

ഇരിങ്ങാലക്കുട : ആരോഗ്യ മേഖലക്ക് ഊന്നൽനൽകി ആനന്ദപുരത്തെയും കാട്ടുരിലെയും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർ, ഫാർമസിസ്റ്റ്, എന്നിവരെ നിയമിക്കുന്നതിനും പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 58 ലക്ഷം വകയിരുത്തിയും ഉൽപാദന മേഖലക്ക് വെർട്ടിക്കൽ പമ്പ് നെൽകൃഷി കൂലി ചിലവ് ക്ഷീരകർഷകർക്ക് സബ്സിഡി എന്നിവക്കായി 54 ലക്ഷവും സേവന മേഖലക്ക് 1.4 കോടി രൂപയും വകയിരുത്തി 15.04 കോടി രൂപവരവും 14.98 കോടിചിലവും 5.69 ലക്ഷം മിച്ചവും വരുന്ന ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്‍റെ 2020-21 വർഷത്തെ വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണൻ അവതരിപ്പിച്ചു. പ്രസിഡന്റ് വി.എ മനോജ് കുമാർ അധ്യക്ഷത വഹിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top