പോസ്റ്റ് ഓഫീസുകളുടെ പ്രവര്‍ത്തനം ക്രമീകരിച്ചു, രാവിലെ 10 മുതല്‍ ഉച്ചക്ക് 3 വരെ

ഇരിങ്ങാലക്കുട : കൊറോണ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക് ഡൗൺമൂലം ഇരിങ്ങാലക്കുട പോസ്റ്റല്‍ ഡിവിഷനിൽ ഓഫീസുകളുടെ പ്രവര്‍ത്തനം ക്രമീകരിച്ചു. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ്‌, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നി മൂന്നെണ്ണമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളു. ഇവിടെ രജിസ്‌ട്രേര്‍ഡ് ലെറ്റര്‍, സ്പീഡ് പോസ്റ്റ് ഉരുപ്പടികള്‍ എന്നിവയുടെ ബുക്കിങ്ങുകള്‍ മാത്രം ഉണ്ടായിരിക്കും. രാവിലെ 10 മുതല്‍ ഉച്ചക്ക് 3 വരെയാണ് പ്രവര്‍ത്തന സമയം. ലെറ്റര്‍ ബോക്‌സുകളുടെ ക്ലിയറന്‍സും ആധാര്‍ സേവനങ്ങളും നിര്‍ത്തിവച്ചു. സേവിങ്‌സ് ബാങ്ക് ഇടപാടുകാര്‍ പരമാവധി എ ടി എം/ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിക്കണം . ഇന്റര്‍നാഷണല്‍ തപാല്‍ ഉരുപ്പടികള്‍, പാര്‍സല്‍ ഉരുപ്പടികള്‍, ബള്‍ക്ക് മെയിലുകള്‍ എന്നിവയുടെ ബുക്കിങ് താത്കാലികമായി നിര്‍ത്തിവച്ചു. പൊതുഗതാഗതത്തിന്‍റെയും റെയില്‍വേയുടെയും അഭാവത്തില്‍ തപാല്‍ ഉരുപ്പടികള്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് കാലതാമസം നേരിടും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top