ക്രമസമാധാനപാലകർക്കും ആരോഗ്യ പ്രവർത്തകർക്കും മാസ്കുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : വൈറസ് വ്യാപനം തടയുന്നതിനുള്ള ജനകീയ കൂട്ടായ്മയുടെ ഭാഗമായി മുകുന്ദപുരം എസ്.എൻ.ഡി.പി യൂണിയൻ വനിതാ വിഭാഗം തയ്യാറാക്കിയ മാസ്കുകൾ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ, ജനറൽ ആശുപത്രി, മറ്റു ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, വനിതാ സംഘം നേതാക്കളായ രമ പ്രദീപ്, ലേബി എന്നിവർ സന്നിഹിതരായിരുന്നു. യൂണിയൻ ഓഫീസ് അടച്ചിടുകയും ശാഖ ഭാരവാഹികൾക്ക് ബോധവൽക്കരണം നടത്തുകയും ചെയ്തിട്ടുണ്ടെന്ന് യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top