കരുതലിന്‍റെ ജനതാ കർഫ്യൂ ഏറ്റെടുത്ത് ഇരിങ്ങാലക്കുട – അന്തരീക്ഷം തണുപ്പിച്ച് പുലർച്ചെ മഴയും

സഞ്ചരിക്കാനും മുറിച്ചുകടക്കാനും ആരുമില്ലാതെ ജനതാ കർഫ്യൂ ദിനത്തിലെ വിജനമായ ഇരിങ്ങാലക്കുട – പോട്ട സംസ്ഥാനപാത

ഇരിങ്ങാലക്കുട : രാജ്യത്ത് രോഗപ്രതിരോധത്തിന്‍റെ പുതിയ മാതൃകയായ ജനതാ കർഫ്യൂ ഏറ്റെടുത്ത് ഇരിങ്ങാലക്കുടയിലെ നഗരപ്രദേശങ്ങളും ഗ്രാമങ്ങളും. റോഡുകളെല്ലാം രാവിലെമുതൽ തന്നെ വിജനമായിരുന്നു. രാവിലെ 7 മുതൽ രാത്രി 9 വരെ വീടുകളിൽ തങ്ങണമെന്നാണ് നിർദേശം. കർഫ്യൂവിന് മൂന്നോടിയായി പുലർച്ചെ ഇടിവെട്ടും കാറ്റോടും കൂടിയ കനത്ത മഴയും പെയ്തത് അന്തരീക്ഷം തണുപ്പിച്ചു. 34.8 മില്ലി മീറ്റർ മഴയാണ് ഇരിങ്ങാലക്കുടയിൽ രേഖപ്പെടുത്തിയത്. മഴയെത്തുടർന്ന് പലയിടങ്ങളിലും വൈദ്യുതി തടസങ്ങൾ നേരിട്ടെങ്കിലും രാവിലെയോടെ എല്ലാം പരിഹരിച്ചു. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനും വിജനമായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top