ഒരു ലിറ്റർ കുപ്പി വെള്ളത്തിന് 13 രൂപ: വിജ്ഞാപനമായി

സംസ്ഥാനത്ത് ഒരു ലിറ്റർ കുപ്പി വെള്ളത്തിന്റെ പരമാവധി റീട്ടയിൽ വില 13 രൂപയായി നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. മാർച്ച് 17 മുതൽ ഉത്തരവിന് പ്രാബല്യമുണ്ട്. പരമാവധി വിലയിൽ കൂടുതൽ വിലയ്ക്ക് കുപ്പിവെള്ളം വിൽക്കാൻ പാടില്ല. ഉത്തരവ് പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ലീഗൽ മെട്രോളജി വകുപ്പിലെ ഇൻസ്‌പെക്ടർമാരെയും താലൂക്ക് സപ്ലൈ ഓഫീസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കുപ്പി വെള്ളത്തെ കേരള അവശ്യസാധന നിയന്ത്രണ നിയമം 1986 പ്രകാരം അവശ്യസാധനമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിയമത്തിന്റെ മൂന്നാം വകുപ്പ് പ്രകാരം സർക്കാരാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top