കോവിഡ് സുരക്ഷാ ശക്തം : ഇരിങ്ങാലക്കുടയിലെയും സൂപ്പർ മാർക്കറ്റുകളിൽ പ്രവേശനം തെര്‍മല്‍ സ്കാനിങ്ങിലൂടെ മാത്രം

ഇൻഫ്രാ റെഡ് തെര്‍മല്‍ സ്കാനിങ്ങിലൂടെ മാത്രമേ ഇരിങ്ങാലക്കുടയിലെ സൂപ്പർമാർക്കറ്റുകളിൽ ഉപപോക്താക്കളെ അകത്തേക്ക് കടത്തിവിടുന്നുള്ളു

ഇരിങ്ങാലക്കുട : കൊറോണ വൈറസ് സുരക്ഷയുടെ പശ്ചാത്തലത്തില്‍ തെര്‍മല്‍ സ്‌കാനര്‍ അടക്കമുള്ള സംവിധാനങ്ങളാണ് വൻകിട പട്ടണങ്ങളിലെപോലെ ഇരിങ്ങാലക്കുടയിലെയും സൂപ്പർമാർക്കറ്റുകളിൽ ഒരുക്കിയിരിക്കുന്നത്. ഇൻഫ്രാ റെഡ് തെര്‍മല്‍ സ്കാനിങ്ങിലൂടെ മാത്രമേ ഉപപോക്താക്കളെ അകത്തേക്ക് കടത്തിവിടുന്നുള്ളു. ശരീരത്തിന്‍റെ ഊഷ്മാവും പനിയും അളക്കുന്നതിനുള്ള ഉപകരണമാണ് തെര്‍മല്‍ സ്‌കാനര്‍. കോവിഡ് ലക്ഷണമുള്ളവരെ തിരിച്ചറിയാനാണിത്. ഇതിനുപുറമെ ട്രോളികൾ ഓരോ മണിക്കൂർ ഇടവിട്ട് അണുവിമുക്തമാക്കുകയും സാനിറ്റൈസർ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top