മുന്നറിയിപ്പ് അവഗണിച്ച് ഇപ്പോഴും സൂര്യതാപം ഏൽക്കുന്ന രീതിയിൽ കണ്ടയ്നറുകളിൽ കുടിവെള്ള വിതരണം

ഇരിങ്ങാലക്കുട : പൊതുജനാരോഗ്യം മുൻനിർത്തി പ്ലാസ്റ്റിക് കുപ്പികളിലും കണ്ടെയ്നറുകളിലും വെള്ളം, ശീതളപാനീയം എന്നിവ സൂര്യപ്രകാശമൂലമുള്ള താപം ഏൽക്കുന്ന രീതിയിൽ സൂക്ഷിക്കാൻ പാടില്ല എന്നും കൂടാതെ ഇത്തരം പാനീയങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ശരിയായ മൂടിയോടു കൂടിയുള്ളതാകണം എന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച് കുടിവെള്ളം പ്ലാസ്റ്റിക് കണ്ടയ്നറുകളിൽ മുടിയില്ലാത്ത വിതരണ വാഹനങ്ങളിൽ ഇപ്പോഴും ഇരിങ്ങാലക്കുട മേഖലയിൽ കൊണ്ടുപോകുന്നു.

പ്ലാസ്റ്റിക് കണ്ടയ്നറുകളിലും കുപ്പികളിലുമായി സൂക്ഷിക്കുന്ന കുടിവെള്ളം ശീതളപാനീയം എന്നിവയിൽ നേരിട്ട് സൂര്യപ്രകാശം മൂലമുള്ള ചൂട് എല്കുന്നതുമൂലം പ്ലാസ്റ്റിക്കിൽ അടങ്ങിയീട്ടുള്ള കെമിക്കലുകൾ വെള്ളവുമായി ചേരാൻ സാധ്യതയുണ്ട്. കൂടാതെ ഉഷ്മാവിന്‍റെ അളവ് ക്രമാതീതമായി കൂടുന്ന അവസരങ്ങളിൽ പ്ലാസ്റ്റിക്കിൽ നിന്ന് അപകടകരമായ കെമിക്കലുകൾ രൂപീകൃതമായേക്കും എന്നതിനാലും ഇത്തരം പാനീയങ്ങൾ ഉപയോഗിക്കുന്നതുവഴി പൊതുജനങ്ങളുടെ ആരോഗ്യത്തിന് അത്യതം അപകടകരമാന്നെന്നുള്ള മുന്നറിയിപ്പ് ദിവസങ്ങൾക്കു മുൻപ് ഫുഡ് സേഫ്റ്റി കമ്മീഷണറുടെ ഓഫീസിൽനിന്നും മാധ്യമങ്ങളിൽ പരസ്യം ചെയ്തിരുന്നു.

ഈ നിർദേശങ്ങൾക്ക് വിരുദ്ധമായ വസ്തുതകൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെടുന്ന പക്ഷം ഏറ്റവും അടുത്തുള്ള ഭക്ഷ്യസുരക്ഷാ കാര്യലയങ്ങളിലോ ബദ്ധപ്പെട്ട ഉദ്യോഗസ്ഥരെയോ അറിയിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചിരിക്കുന്നു. ടോൾ ഫ്രീ നമ്പർ 18004251125

Leave a comment

Top