കോവിഡ് പേടി ഇരിങ്ങാലക്കുടയിലെ തെരുവുകളിലും പ്രതിഫലിക്കുന്നു

ഇരിങ്ങാലക്കുട : ജില്ലയിൽ കോവിഡ് വൈറസ്ബാധ സ്ഥിരീകരിച്ചതും, സംസ്ഥാനത്ത് ഏറ്റവും അധികം പേർ നിരീക്ഷണത്തിൽ ഉള്ളതും തൃശൂർ ജില്ലയിൽ ആണെന്ന വസ്തുത പുറത്തുവന്നതിനെ തുടർന്ന് കോവിഡ് പേടി ഇരിങ്ങാലക്കുടയിലെ തെരുവുകളിലും പ്രതിഫലിക്കുന്നു. ശനിയാഴ്ച ദിവസങ്ങളിൽ സാധാരണ ഏറെ തിരക്ക് അനുഭവപ്പെടാറുള്ള ബസ്സ്റ്റാൻഡ് പരിസരത്തെയും ഠാണാവിലെയും റോഡുകൾ വിജനമായിരുന്നു. വ്യാപാര സ്ഥാപനങ്ങളിലും കോവിഡ് പേടിമൂലം കച്ചവടത്തെയും ബാധിച്ചിട്ടുണ്ട്. കച്ചവടം നേർപകുതിയിൽ മാത്രമാണ് നടക്കുന്നത്. പക്ഷെ സൂപ്പർമാർക്കറ്റുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രളയകാലത്തെ പോലെ ക്ഷാമം ഭയന്ന് പൊതുജനങ്ങളിൽ ഒരു വിഭാഗം ഭക്ഷ്യവിഭവങ്ങൾ വാങ്ങി കൂട്ടുന്നതിലാണിത്. സ്വകാര്യ ബസ്സുകളിലും യാത്രക്കാർ കുറവാണ്. ജില്ലയിലെ കോവിഡ് ബാധിതന്‍റെ സഞ്ചാരപാത പലതും നഗരത്തിന്‍റെ സമീപ പ്രദേശങ്ങളിലൂടെ ആയിരുന്നെന്ന വാർത്തയും ജനങ്ങളെ കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ നിർബന്ധിതരാക്കി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top