കോവിഡ് 19 വൈറസ് ബാധിച്ച തൃശൂർ ജില്ലക്കാരൻ സഞ്ചരിച്ച സ്ഥലങ്ങൾ

കോവിഡ് 19 വൈറസ് ബാധിച്ച തൃശൂർ ജില്ലക്കാരൻ സഞ്ചരിച്ച സ്ഥലങ്ങൾ ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഈ സ്ഥലങ്ങളിൽ അന്നേ ദിവസം ഉണ്ടായിരുന്നവർ ആരോഗ്യ അധികൃതരുമായി ബന്ധപ്പെടണം. കൊടുങ്ങല്ലൂർ, വെള്ളാങ്ങല്ലൂർ, എന്‍.എന്‍. പുരം, പെരിഞ്ഞനം, പുഴയ്ക്കലുള്ള ശോഭാ സിറ്റി, പാവറട്ടി, തൃശൂർ എന്നിവടങ്ങളിലെ വിവിധ സ്ഥലങ്ങൾ ഇയാൾ സന്ദർശിച്ചിരുന്നു.

ഫെബ്രുവരി 29ന് ദോഹ എയര്‍പോര്‍ട്ടില്‍ നിന്ന് ക്യുആര്‍ 514 വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്നു. 10 മണിയോടെ വീട്ടില്‍ എത്തി. കൊടുങ്ങല്ലൂരിലുള്ള അല്‍ റീം റസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ചു.

മാർച്ച് 1 ചേറ്റുവയിലെ ബന്ധുവീടും തൊയക്കാവിലെ സഹോദരിയുടെ വീടും സന്ദര്‍ശിച്ചു.

മാർച്ച് 2 എന്‍.എന്‍. പുരം ലതാ ബേക്കറി ആന്‍ഡ് ഷവര്‍മാ സെന്റര്‍

മാർച്ച് 3 വൈകുന്നേരം മൂന്നിന് കൊടുങ്ങല്ലൂര്‍ മുഗള്‍ (കാര്‍ണിവല്‍ സിനിമാഹാള്‍)

മാർച്ച് 4 വെള്ളാങ്ങല്ലൂരുള്ള ചീപ്പുചിറ റിസോര്‍ട്ട്

മാർച്ച് 6 രാവിലെ 10.30 മുതല്‍ 12.30 വരെ പുഴയ്ക്കലുള്ള ശോഭാ സിറ്റി, മാസ്‌ക്, ഡബ്ല്യു, സ്പാന്‍, ട്വിന്‍ബോര്‍ഡ്‌സ്, വിസ്മയ് എന്നീ കടകളില്‍ കയറി. അതിനു ശേഷം വെസ്റ്റ്‌ ഫോര്‍ട്ടിലുള്ള ലിനന്‍ ക്ലബ്. വൈകുന്നേരം 5:30 പെരിഞ്ഞനത്തുള്ള സുരേഷ് കുമാറിന്റെ ഹോസ്പിറ്റല്‍, പെരിഞ്ഞനം മര്‍വാ റെസ്റ്റോറന്റ്.

മാർച്ച് 8 ഉച്ചയ്ക്ക് 12.00 മുതല്‍ 2.30 വരെ പാവറട്ടി വെന്‍മേനാടുള്ള വീട്ടില്‍ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു. വൈകുന്നേരം 6.30 ന് ജില്ലാ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തു

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top