തെരുവു വിളക്കുകള്‍ കത്താത്തതിൽ പ്രതിഷേധിച്ച് റാന്തല്‍ വിളക്കുമായി അംഗങ്ങള്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍

ഇരിങ്ങാലക്കുട : തെരുവു വിളക്കുകള്‍ കത്തിക്കുവാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് റാന്തല്‍ വിളക്കുമായി അംഗങ്ങള്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍. വ്യാഴാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബി. ജെ. പി. അംഗങ്ങളാണ് റാന്തല്‍ വിളക്കുമായി യോഗത്തിനെത്തിയത്. ചെയര്‍പേഴ്‌സണ്‍ വാക്കു പാലിക്കുന്നില്ലെന്നും തെരു വിളക്കുകള്‍ കത്തിക്കുവാന്‍ നടപടി സ്വീകരിക്കണമെന്നും ബി. ജെ. പി. അംഗങ്ങളായ സന്തോഷ് ബോബന്‍, രമേഷ് വാര്യര്‍, അമ്പിളി ജയന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top