ടി. ആർ. പീതാംബരൻ മാസ്റ്റർ അന്തരിച്ചു

കാറളം : കാറളത്തെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന ടി. ആർ. പീതാംബരൻ മാസ്റ്റർ തേവരു പറമ്പിൽ ( 79) അന്തരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനായിരുന്നു. കാറളത്തെ സംസ്കാരിക ജീവിതത്തിൽ ഒരു കാലഘട്ടത്തിൻ്റെ സൃഷ്ടിയായ കാറളം കലാസമിതിയുടെ മുൻനിര പ്രവർത്തകനായിരുന്നു. കലാസമിതി അവതരിപ്പിച്ച അനവധി നാടകങ്ങളിൽ അഭിനയിച്ചു. കാറളം ഹരിശീ ഗ്രന്ഥശാലയുടെ രൂപീകരണത്തിൽ പ്രധാന പങ്കു വഹിച്ചു. നാലു പതിറ്റാണ്ടിലേറെക്കാലം ഇരിങ്ങാലക്കുടയിലെ അഥീന, നമ്പൂതിരീസ് കോളേജ്, അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ്, സയൻസ് അക്കാദമി, മെക്കോംഗ് വെള്ളാങ്ങല്ലൂർ ഉൾപ്പടെയുള്ള നിരവധി പാരലൽ കോളേജുകളിൽ മലയാളം അദ്ധ്യാപകനായിരുന്നു.

കാറളം ഹൈസ്ക്കൂളിലെ പി. ടി. എ പ്രസിഡണ്ടായി കറെക്കാലം പ്രവർത്തിച്ചു. നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനുമായ ഡോ. ടി. ആർ. ശങ്കുണ്ണി, കവിയും സാംസ്കാരിക പ്രവർത്തകനുമായ കാറളം ബാലകൃഷ്ണൻ, കരകൗശല വിദഗ്ദനായിരുന്ന ടി.ആർ.അയ്യപ്പൻ എന്നിവർ സഹോദരങ്ങളാണ്. അമ്മിണിയാണ് ഭാര്യ. മക്കൾ: രാംമോഹൻ, ജയനാരായണൻ, അയ്യപ്പദാസ്, ഉമാശങ്കർ. മരുമക്കൾ രേഖ, അഞ്ജു. സംസ്കാരം ഞായറാഴ്ച 3 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top