ബൈക്ക് അപകടത്തിൽ മരിച്ച ഗോപികയുടെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരമായി 20 ലക്ഷം രൂപ നല്കാൻ ഉത്തരവ്

ഇരിങ്ങാലക്കുട : സുഹൃത്തിന്‍റെ ബൈക്കിൽ യാത്ര ചെയ്യവേ വല്ലക്കുന്നിൽ വെച്ച് കോളേജ് ബസ്സിനടിയിൽപെട്ടു മരണമടഞ്ഞ കാട്ടൂർ വടക്കുംമുറി ഗോപിയുടെ മകൾ ഗോപികയുടെ (19) അവകാശികൾക്ക്‌ നഷ്ടപരിഹാരമായി 20 ലക്ഷം രൂപ നല്കാൻ ഇൻഷുറൻസ് കമ്പനിയോട് ഇരിങ്ങാലക്കുട മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബുണൽ ജഡ്ജ് കെ.എസ് രാജീവ് ഉത്തരവിട്ടു. 2017 മാർച്ച് 30ന് വല്ലക്കുന്ന് എൻ.ഐ.പി.എം.ആർ-ന്‍റെ  മുമ്പിൽ നടന്ന അപകടത്തെ തുടർന്ന് ഗോപിക മരണമടഞ്ഞ കേസിൽ മാതാപിതാക്കളായ ഗോപിയും അജിതയും സഹോദരൻ ഗോകുലും അഡ്വ. നളൻ ടി നാരായണൻ മുഖേന ഫയൽ ചെയ്ത നഷ്ടപരിഹാര ഹർജിയിൽ ഗോപികയുടെ അവകാശികൾക്ക് 15,16,000 രൂപയും ഹർജി ഫയൽ ചെയ്ത തിയ്യതി മുതൽ 8 % പലിശയും കോടതി ചിലവുമടക്കം ഓറിയന്റൽ ഇഷുറൻസ് കമ്പനി നൽകണമെന്നാണ് ഉത്തരവ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top