ആറാട്ടോടെ ശ്രീ ശിവകുമാരേശ്വര തിരുവുത്സവം സമാപിച്ചു

എടതിരിഞ്ഞി : വടക്കും മുറി കോതറ ആറാട്ടുകടവിൽ നടന്ന ആറാട്ടോടെ എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം സമാപിച്ചു. ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്രയുടെ നേതൃത്വത്തിൽ ആണ് ആറാട്ട് ചടങ്ങ് നടന്നത്. ആറാട്ടിനോടനുബന്ധിച്ച് പുലർച്ചെ എഴുന്നള്ളിപ്പും ആറാട്ടും ആറാട്ടിന് ശേഷം വൈകീട്ട് ദേവനും പരിവാരങ്ങളും വാദ്യമേളങ്ങളോടെ ചെട്ടിയാൽ പോസ്റ്റോഫീസ് ജംഗ്ഷൻ വഴി ക്ഷേത്രസന്നിധിയിൽ എത്തി പ്രദക്ഷിണശേഷം കൊടിയിറക്കത്തോടെ ഉത്സവ പരിപാടികൾ സമാപിച്ചു. ആറാട്ട് കഴിഞ്ഞ് ദേവൻ തിരിച്ചെഴുന്നള്ളുന്ന വഴിയുടെ ഇരുവശങ്ങളിലും നിലവിളക്ക്, നിറപറ എന്നിവ വച്ച് ഭക്ത ജനങ്ങൾ ദേവനെ സ്വീകരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top