ബീച്ച്‌ ഹാക്കത്തൺ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ദക്ഷിണേന്ത്യയിലെ ഏക ബീച്ച്‌ ഹാക്കത്തണിന്‍റെ രണ്ടാം സീസൺ, “ബീച്ച് ഹാക്ക് -2 ” അഴീക്കോട് മുനക്കൽ ബീച്ചിൽ നടന്നു. കേരളം, തമിഴ് നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നായി പതിനെട്ടോളം ടീമുകൾ പങ്കെടുത്തു.

സമാപന സമ്മേളനം കയ്പമംഗലം എം.എൽ.എ ഇ. ടീ. ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനം കരസ്ഥമാക്കിയത് യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളേജിലെ അഖിൽ കുമാർ കെ എസ്, വിഷ്ണു മുരളി, ആനന്ദ് രമേശ്, ജാഫർ എന്നിവരടങ്ങിയ ടീമാണ്. കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസസ്സിലെ ജസ്റ്റിൻ ജോൺ മാത്യൂ, നവീൻ ശ്രീവത്സൻ, ജോൺ മാത്യു കോശി, അലൻ ഹെൻറി, സച്ചിൻ വിലാസ് നഗാണെ എന്നിവർക്ക് രണ്ടാം സ്ഥാനവും, അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങിലെ ക്രിസ്റ്റിൻ മാത്യൂസ്, എബി എം, ജിതിൻ ജോസ്, ജെയിംസ് ജോയ്, തോമസ് ടെറൻസ് എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. ഇവർക്കുള്ള സമ്മാനദാനം എം.എൽ.എ. നിർവഹിച്ചു.

സോട്ടി ടെക്നിക്കൽ മാനേജർ ലിജോ ജോസഫ്, അഗ്രോ പാർക്ക് ചെയർമാൻ ബൈജു നെടുംകേറിയിൽ എന്നിവരായിരുനു വിധികർത്താക്കൾ. ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര, ജോയിന്റ് ഡയറക്ടർ ഫാ. ജോയ് പയ്യപ്പിളളി, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാംപ്പിള്ളി, വകുപ്പ് അധ്യക്ഷൻ ഡോ. രമ്യ കെ ശശി, അസിസ്റ്റന്റ് പ്രഫസർ നിഖിൽ സാമുവൽ എന്നിവർ പ്രസംഗിച്ചു. ഹാക്കത്തണിനോട് അനുബന്ധിച്ച് ബീച് വോളി ബോൾ ടൂർണമെന്റും, പെനൽറ്റി ഷൂട്ടൗട്ടും സംഘടിപ്പിച്ചിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top