ഭഗത് സിംഗ് ഭവൻ നിർമ്മാണത്തിനാവശ്യമായ പത്ര ശേഖരണ ഉദ്ഘാടനം ഇന്നസെന്റ് നിർവ്വഹിച്ചു

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസായ ഭഗത് സിംഗ് ഭവൻ നിർമ്മാണത്തിനാവശ്യമായ ഫണ്ട് സമാഹരിക്കുന്നതിനായി വായിച്ച് തീർന്ന പത്രങ്ങൾ ശേഖരിക്കുന്നതിന്‍റെ  ഇരിങ്ങാലക്കുട ബ്ലോക്ക് തല ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര നടനും മുൻ എം.പി.യുമായ ടി.വി. ഇന്നസെന്‍റ്  നിർവ്വഹിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ. ശ്രീലാൽ പത്രം ഏറ്റുവാങ്ങി. ബ്ലോക്ക് സെക്രട്ടറി വി.എ. അനീഷ്, പ്രസിഡണ്ട് പി.കെ. മനുമോഹൻ, ട്രഷറർ ഐ.വി. സജിത്ത്, വൈസ് പ്രസിഡണ്ട് പി.എം. സനീഷ്, എം.വി. ഷിൽവി, വിഷ്ണു പ്രഭാകരൻ, ശരത്ത് ചന്ദ്രൻ, പി.യു. സാന്ദ്ര, വർഷ വേണു, അഷ്റിൻ കളക്കാട്ട്, പി.എസ്. ഐശ്വര്യ എന്നിവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top