രണ്ടാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേള: ഡെലിഗേറ്റ് പാസ്സുകളുടെ വിതരണം ആരംഭിച്ചു

ഇരിങ്ങാലക്കുട : സാംസ്‌കാരിക നഗരം എന്ന വിശേഷണം ഉണ്ടെങ്കിലും പൊതുവിഷയങ്ങളോടുള്ള പ്രതികരണത്തിന്‍റെ കാര്യത്തില്‍ കൊടുങ്ങല്ലൂരിനെ അപേക്ഷിച്ച് ഇരിങ്ങാലക്കുട പട്ടണം പുറകിലാണെന്ന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ. മനോജ്കുമാര്‍ അഭിപ്രായപ്പെട്ടു.  മാര്‍ച്ച് 7 മുതല്‍ 11 വരെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ്സുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ വൈസ് പ്രസിഡണ്ട് ഹസ്സന്‍ കോയ പാസ്സ് എറ്റുവാങ്ങി. ഫിലിം സൊസൈറ്റിയുടെയും രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രമേളയുടെയും ലോഗോകള്‍ കൂടിയാട്ട കലാകാരനും നടനകൈരളി ഡയറക്ടറുമായ വേണുജി പ്രകാശനം ചെയ്തു. ഓര്‍മ്മ ഹാളില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നവീന്‍ ഭഗീരഥന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് മനീഷ് വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു. മാര്‍ച്ച് 7 മുതല്‍ 11 വരെ മാസ് മൂവീസിലും ഓര്‍മ ഹാളിലുമായി പത്തോളം ഭാഷകളില്‍ നിന്നുള്ള പതിനഞ്ച് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്‌.

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top