വർണാഭമായി എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുത്സവം

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുത്സവ ആഘോഷങ്ങൾ വർണാഭമായി. ശിവരാത്രി ദിനത്തിലെ തിരുവുത്സവദിനത്തിൽ പുലർച്ചെ നിർമ്മാല്യദർശനം, മഹാഗണപതിഹോമം, പഞ്ചവിംശന്തി കലശാഭിഷേകം, അഭിഷേകങ്ങൾ, വിശേഷാൽ പൂജകൾ എന്നിവക്ക് ശേഷം രാവിലെ ഏഴുന്നള്ളിപ്പ് നടന്നു. തുടർന്ന് അഭിഷേകങ്ങൾ, പറ വഴിപാടുകൾ, അതിനു ശേഷം കാവടിവരവ്, വൈകീട് കൂട്ടിയെഴുന്നള്ളിപൊടെയുള്ള കാഴ്ചശീവേലി നടന്നു. ദീപാരാധന, അത്താഴപൂജ രാത്രി 12:15 മുതൽ കാവടിവരവ് (ഭസ്മക്കാവടി) എന്നിവ ഉണ്ടായിരിക്കും. ശിവരാത്രി ബലിതർപ്പണം 22 ശനിയാഴ്ച രാവിലെ 5:30 മുതൽ. ആറാട്ട് ദിനമായ 22 ശനിയാഴ്ച രാവിലെ എഴുന്നള്ളിപ്പ്, 8 മണിക്ക് ആറാട്ട് പുറപ്പാട് , കോതറ ആറാട്ട് കടവിലെ ആറാട്ടിന് ശേഷം വൈകീട്ട് ൩ മണിക്ക് ദേവനും പരിവാരങ്ങളും വാദ്യമേളങ്ങളോടെ ചെട്ടിയാൽ പോസ്റ്റ് ഓഫീസ്‌ ജംഗ്ഷൻ വഴി പറയെടുപ്പോടെ ക്ഷേത്രസന്നിധിയിൽ എത്തി പ്രദക്ഷിണ ശേഷം കൊടിയിറക്കത്തോടെ ഉത്സവ പരിപാടികൾ സമാപിക്കുന്നു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top