ഇത്തവണ ഇരിങ്ങാലക്കുട ഡിപ്പോയിൽനിന്നും 16 ശിവരാത്രി സ്പെഷ്യൽ കെ.എസ്.ആർ.ടി.സി സർവീസുകൾ

ഇരിങ്ങാലക്കുട : കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഇരിങ്ങാലക്കുട ഡിപ്പോയിൽനിന്നും 16 ശിവരാത്രി സ്പെഷ്യൽ കെ.എസ്.ആർ.ടി സി ബസ്സുകൾ ആലുവ മണപ്പുറത്തേക്ക് സർവീസുകൾ നടത്തുന്നു. വെള്ളിയാഴ്ച ഉച്ച മുതൽ ശനിയാഴ്ച ഉച്ചവരെ രാത്രിയും പുലർച്ചെയും കൃത്യമായ ഇടവേളകളിലാണ് ബസ്സുകൾ ഓപ്പറേറ്റ് ചെയ്യുന്നത്. ഫാസ്റ്റ് പാസഞ്ചർ ബസ്സുകൾക്ക് 60 രൂപയും, ഓർഡിനറി സർവീസിന് 53 രൂപയുമാണ് ഇരിങ്ങാലക്കുടയിൽനിന്നുമുള്ള ചാർജ്. മറ്റു ഡിപ്പോകളിലെ ബസ്സുകൾ വരുത്തിയാണ് ഇരിങ്ങാലക്കുടയിൽ നിന്നും ഇത്തവണ കൂടുതൽ സ്പെഷ്യൽ സർവീസ് നടത്തുന്നത് എന്ന് ഇരിങ്ങാലക്കുട ഡിപ്പോ ഇൻസ്‌പെക്ടർ ഇൻ ചാർജ് അജിത് കുമാർ പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top