സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എച്ച്.ഡി.പി സമാജം 32 നിരീക്ഷണ ക്യാമറകൾ സ്ഥിരമായി സ്ഥാപിച്ചു

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ വെള്ളിയാഴ്ച നടക്കുന്ന തിരുവുത്സവത്തിന്‍റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലും സ്ക്കൂൾ കോമ്പൗണ്ട് പരിസരത്തും 32 പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥിരമായി സ്ഥാപിച്ചു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫെയ്മസു് വർഗ്ഗീസ് ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സുധൻ അദ്ധ്യക്ഷത വഹിച്ചു. എച്ച്.ഡി.പി സമാജം പ്രസിഡണ്ട് ഭരതൻ കണ്ടേങ്കാട്ടിൽ സ്വാഗതവും ഗിരിമാടത്തിങ്കൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ സമാജം ഭാരവാഹികളും ഭക്തജനങ്ങളും സന്നിഹിതരായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top