കരൂപ്പടന്ന സ്‌കൂൾ കെട്ടിട സമുച്ചയം ഉദ്ഘാടനം ഞായറാഴ്ച

കരൂപ്പടന്ന : അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന കരൂപ്പടന്ന ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ പുതിയ കെട്ടിട സമുച്ചയം 23ന്. രാവിലെ 10 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം നിർവ്വഹിക്കും. കേരള സർക്കാരിന്‍റെ നവകേരള മിഷന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ   ഭാഗമായി കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ നിന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് കരൂപ്പടന്ന ഗവ.ഹയർ സെക്കന്ററി സ്‌കൂളിനെയാണ് സ്ഥലം എം.എൽ.എ വി.ആർ.സുനിൽ കുമാർ തിരഞ്ഞെടുത്തത്. ഇതിന്റെ ഭാഗമായാണ് പുതിയ കെട്ടിടം പണിത്തുയർത്തിയത്. അഞ്ച് കോടി രൂപയാണ് നിർമ്മാണത്തുക. സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. ഗവ.ചീഫ് വിപ്പ് കെ.രാജൻ, ബെന്നി ബെഹനാൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടർ എസ്. ഷാനവാസ്, വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനിൽ കുമാർ, പ്രിൻസിപ്പൽ ഇൻ ചാർജ് ടി.വി. മിനി, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വിരമിക്കുന്ന അധ്യാപകരായ കെ.കെ.സഫിയ, എ.പി. ബീന, ഓഫീസ് ക്ലർക്ക് പി.എ. നസീം എന്നിവർക്ക് ചടങ്ങിൽ യാത്രയയപ്പും ഉപഹാരവും സമർപ്പിക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top