പുസ്തക പ്രകാശനം ഞായറാഴ്ച

ഇരിങ്ങാലക്കുട : രാധാകൃഷ്ണൻ വെട്ടത്ത് എഴുതി സംഗമസാഹിതി പ്രസിദ്ധീകരിച്ച ‘മായാവിനോദം’, വി ആർ ദേവ്യാനി രചിച്ച സൈകതം ബുക്സ് പ്രസിദ്ധീകരിച്ച ‘പുരാണകഥകൾ’ എന്നീ കഥാപുസ്തകങ്ങൾ ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ സംഗമസാഹിതിയുടെ ആഭിമുഖ്യത്തിൽ 23-ാം  തീയതി ഞായറാഴ്ച 3 മണിക്ക് ഇരിങ്ങാലക്കുട എസ് ഹാളിൽ വെച്ച് പ്രകാശനം ചെയ്യുന്നു. കവിയും തിരക്കഥാകൃത്തുമായ പി എൻ ഗോപീകൃഷ്ണനാണ് പുസ്തക പ്രകാശന കർമ്മം നിർവഹിക്കുന്നത്. ജോജി ചന്ദ്രശേഖരൻ കാട്ടൂർ രാമചന്ദ്രൻ എന്നിവർ പുസ്തകങ്ങൾ സ്വീകരിക്കും. മോചിത മോഹനൻ പുസ്തകപരിചയം നിർവഹിക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top