എടക്കുളം എസ്.എൻ.ജി.എസ്.എസ് എൽ.പി സ്കൂൾ വാർഷികം ആഘോഷിച്ചു

എടക്കുളം : എടക്കുളം എസ്.എൻ.ജി.എസ്.എസ് എൽ.പി സ്കൂൾ വാർഷിക ആഘോഷങ്ങൾ കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. നാടൻപാട്ട് രചയിതാവ് കലാഭവൻ മണികണ്ഠൻ മുഖ്യാതിഥിയായിരുന്നു.  വെള്ളാങ്ങല്ലുർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല ബാബു വിശിഷ്ടാതിഥികൾക്ക് ഉപഹാരങ്ങൾ നൽകി. സ്കൂൾ മാനേജർ കെ.വി. ജിനരാജദാസൻ സ്കൂളിലെ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫികൾ നൽകി ആദരിച്ചു.

എസ്.എൻ.ജി.എസ്.എസ് പ്രസിഡന്റ് കെ.കെ. വത്സലൻ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി. സുജമോൾ കെ, കെ എം ഹരിശ്ചന്ദ്രൻ, ശ്രീപാർവ്വതി കെ യു, ദിവ്യ നാരായണൻകുട്ടി, സുജിത്ത് പി കെ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപിക സുധ ടി.ഡി. സ്വാഗതം പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top