അവിട്ടത്തൂർ വീണ്ടും അപകട മേഖലയാകുന്നു, വ്യാഴാഴ്ച രാത്രിയിലും അപകടം

അവിട്ടത്തൂർ : അവിട്ടത്തൂർ എൽ.ബി.എസ്.എം സ്കൂളിന് സമീപമുള്ള കയറ്റത്തിൽ ഇന്നോവ ക്രിസ്റ്റ കാറും ടാറ്റ ഗ്രാന്റും കൂട്ടിയിടിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. അപകടത്തിൽ നിസാര പരിക്കേറ്റവരെ ആശൂപത്രിയിലാക്കി, എന്നാൽ ഇരു വാഹനങ്ങളും തകർന്നു. കയറ്റം കയറി വരുകയായിരുന്നു ഇന്നോവ നിയന്ത്രണംവിട്ട് സമീപത്തെ തിണ്ടിൽ ഇടുകയും തുടർന്ന് എതിർദിശയിൽ നിന്നും വരുകയായിരുന്നു വാഹനത്തിൽ ഇടിച്ചുകയറുകയുമാണുണ്ടായത്. റോഡിന്‍റെ ഗുണനിലവാരം ഉയർത്തിയതിനു ശേഷം ഈ മേഖലയിൽ അപകടങ്ങൾ സ്ഥിരമാണ് .

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top