വർണപ്പൊലിമയിൽ സെന്‍റ് ജോസഫ്‌സ് കോളേജിന്‍റെ 56-ാമത് കോളേജ് ഡേ

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്‌സ് കോളേജിന്‍റെ 56-ാമത് കോളേജ് ഡേ പ്രൗഢഗംഭീരമായി ആഘോഷിച്ചു. വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ. സി ഇസബെല്ലിനും ബോട്ടണി വിഭാഗം മേധാവി ഡോ. മീന തോമസ് ഇരിമ്പനുമുള്ള ആദരവ് മുഖ്യ ആകർഷണമായ ചടങ്ങിൽ കോട്ടയം എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. സാബു തോമസ് മുഖ്യാതിഥി ആയിരുന്നു.

ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർപോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. ഹോളി ഫാമിലി സുപ്പീരിയർ ജനറൽ റവ. മദർ ഉദയ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ സി. ബ്ലെസി റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ സി.രഞ്ജന, നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു , അഡ്വ. വി . സി വര്ഗീസ്‌, എം പി ജാക്സൺ, ഡേവിസ് ഊക്കൻ, ഡോ. സി ഇസബെൽ, ഡോ.മീന തോമസ് ഇരിമ്പൻ, കുമാരി പാർവതി അരുൾ ജോഷി എന്നിവർ സംസാരിച്ചു. കലാഭവൻ ഷമീർ രചനയും സംവിധാനവും നിർവഹിച്ച ‘മഴ’ കാണികൾക്കു പുതിയ ദൃശ്യാനുഭവമായി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top