മുരിയാട് എ യു പി സ്കൂളിന്‍റെ ശതോത്തര രജതജൂബിലി ആഘോഷങ്ങൾക്ക് വിളംബര ജാഥയോടെ തുടക്കമായി

മുരിയാട് : മുരിയാട് പ്രദേശത്തെ നിരവധി തലമുറകൾക്ക് ആദ്യാക്ഷരത്തിൻ്റെ മാധുര്യം പകർന്നുനൽകി കൊണ്ടിരിക്കുന്ന മുരിയാട് എ യു പി സ്കൂളിന്‍റെ ശതോത്തര രജതജൂബിലി ആഘോഷങ്ങൾക്ക് വിളംബര ജാഥയോടെ തുടക്കമായി. സ്കൂൾ പ്രധാനാധ്യാപിക എം ബി സുബി ടീച്ചർ വിളംബരഘോഷയാത്ര ഫ്ലാഗ്ഓഫ് ചെയ്തു. വിളംബരജാഥ വിദ്യാലത്തിൽ നിന്ന് പുറപ്പെട്ടു മുരിയാട് പ്രദേശത്തിന്റെ വിവിധ കോണുകളിലൂടെ സഞ്ചരിച് വിദ്യാലയത്തിൽ തിരിച്ചെത്തി. പൂർവ്വവിദ്യാർത്ഥികളും രക്ഷിതാക്കളും അഭ്യുദയകാംഷികളും ഇരുചക്രവാഹനങ്ങളുമായി റാലിയിൽ പങ്കാളികളായി. സ്കൂളിന്‍റെ 125-ാം ജൂബിലി ഒരു വർഷം നീണ്ടു നിൽക്കുന്ന 125 വിവിധ പരിപാടികളോടെ ആഘോഷിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top