വേനല്‍ കനത്തതോടെ കിണറുകളില്‍ വെളളമെത്തിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തോട് വൃത്തിയാക്കി

മുരിയാട് : വേനലിൽ വറ്റിത്തുടങ്ങിയ കിണറുകളില്‍ വെള്ളമെത്തിക്കാന്‍ ചെളിയും ചണ്ടിയും പ്ലാസ്റ്റിക് മാലിന്യങ്ങളും അറവ് മാലിന്യങ്ങളും തള്ളിയതിനാല്‍ കാട് പിടിച്ച് നീരൊഴുക്ക് നിലച്ച് മുരിയാട് കായലിലെ ആനാര്‍കടവ് ഭാഗത്തെ തോടുകൾ സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ദശദിന എൻ.എസ്.എസ് ക്യാമ്പിന്‍റെ ഭാഗമായി വൃത്തിയാക്കി. ഇതോടെ മുരിയാട് കായലിലേക്കുള്ള തോട്ടിലെ തടസങ്ങള്‍ നീങ്ങി. മുരിയാട് കായലിന്റെ കുറുകെ ഉള്ള ചാത്തന്‍ മാസ്റ്റര്‍ റോഡിലെ ആനാര്‍കടവ് ഭാഗത്തെ തോടുകളാണ് സഹൃദയ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ അന്‍പതിലേറെ വിദ്യാര്‍ത്ഥികള്‍ വൃത്തിയാക്കി വീതി കൂട്ടിയത്. തോട്ടത്തില്‍ തള്ളിയ അറവ്,കോഴി മാംസാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമടക്കം തോടുകളില്‍ നിന്ന് നീക്കി.

കെ.എല്‍.ഡി.സി. ബണ്ടിലെ വെള്ളം കായലിലേക്കു കിട്ടാന്‍ വേണ്ടി പാലത്തിന് അടിയില്‍ തടസങ്ങള്‍ നീക്കിയതോടെ നീരൊഴുക്ക് കൂടി .ചാക്കുകളില്‍ മണ്ണ് നിറച്ചു ബണ്ട് കെട്ടിയതോടെ ജലസേചന കിണറുകളിലേക്ക് വെള്ളം കൂടുതല്‍ എത്തി. പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ്, പഞ്ചായത്തംഗം എ.എം. ജോണ്‍സന്‍, പ്രോഗ്രാം ഓഫീസര്‍ സി.യു. വിജയ്, പ്രൊഫ. ജാസ്മിന്‍ ജോണി, ബേസില്‍ കെ. എല്‍ദോസ്, അനിറ്റ സുനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top