നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

ഇരിങ്ങാലക്കുട : നഗരസഭ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. സിഎസ് ഇളയത് കാറ്ററിങ് സർവീസ്, വൃന്ദാവൻ ഹോട്ടൽ, ആരോമ ബേക്കറി, സിമ്പിൾ സ്റ്റോഴ്സ്, ഉണ്ണികൃഷ്ണൻ ടൗൺ ഹാൾ കോംപ്ലക്സ് എന്നീ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർമാരായ ബേബി, അനിൽ കെ ജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാകേഷ് കെ ഡി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top