അടുപ്പ് കൂട്ടി സമരം നടത്തി

വെള്ളാങ്ങല്ലൂര്‍ : പാചക വാതകത്തിന് വില വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ്സ് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോണത്ത്കുന്നില്‍ അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു. മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ആലീസ് തോമസ് ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അയൂബ് കരൂപ്പടന്ന മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് മല്ലിക ആനന്ദന്‍ അദ്ധ്യക്ഷയായി. മഹിളാ കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് റസിയ അബു , ബ്ളോക് കോൺഗ്രസ് സെക്രട്ടറി നസീമ നാസർ, മായ രാമചന്ദ്രന്‍, സുലേഖ അബ്ദുള്ളക്കുട്ടി, സിമി കണ്ണദാസ്, കദീജ അലവി, മഞ്ജു അനിൽ, ആമിനാബി, മണി മോഹന്‍ദാസ്, സ്വപ്ന എന്നിവര്‍ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top