ഏകദിന പഠന ശിബിരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ശ്രീനാരായണ വൈദിക സമിതി മുകുന്ദപുരം എസ്എൻഡിപി യൂണിയന്‍റെ ആഭിമുഖ്യത്തിൽ യൂണിയൻ ഹാളിൽ ഏകദിന പഠന ശിബിരം സംഘടിപ്പിച്ചു. മുകുന്ദപുരം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. ഗുരുപദം ആചാര്യനും ശ്രീ നാരായണ വൈദിക സമിതി സംസ്ഥാന രക്ഷാധികാരിയുമായ ഡോ. ടി എസ് വിജയൻ പഠനശിബിരത്തിൽ മുഖ്യപ്രഭാഷണം നടത്തി. വൈദിക സമിതി യൂണിയൻ പ്രസിഡന്റ് ബെന്നി ആർ പണിക്കർ അധ്യക്ഷത വഹിച്ചു.

എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ സെക്രട്ടറി കെ കെ ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. വനിതാ സംഘം യൂണിയൻ പ്രസിഡന്‍റ്  സജിത അനിൽകുമാർ, വൈദിക സമിതി യൂണിയൻ സെക്രട്ടറി ശിവദാസ് ശാന്തി, സംസ്ഥാന കമ്മിറ്റി അംഗം സി എം മണി ശാന്തി എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top