രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

വെള്ളാനി : സ്നേഹ കൂട്ടായ്മ വെള്ളാനിയുടെ നേതൃത്വത്തില്‍ തൃശൂർ ജില്ലാ ആശുപത്രിയുമായി സഹകരിച്ച് വെള്ളാനി തളിര് അംഗനവാടിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കാറളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ഉമേഷ് കെ എം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്നേഹക്കൂട്ടായ്മ പ്രസിഡന്റ് ജോയ് എലുവത്തിങ്കൽ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർ ഇന്ദു മുഖ്യപ്രഭാഷണം നടത്തി. സ്നേഹ കൂട്ടായ്മ സെക്രട്ടറി സുധീഷ് വിഎസ് സ്വാഗതവും ഖജാൻജി ഉഷ ജയപ്രകാശ് നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top