എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര തിരുവുത്സവത്തിന് കൊടിയേറി

എടതിരിഞ്ഞി : 21 -ാം  തിയതി നടക്കുന്ന എച്ച്. ഡി.പി. സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുത്സവത്തിന്‍റെ കൊടിയേറ്റ കർമ്മം നടന്നു. വിശേഷാൽ പൂജകൾക്ക് ശേഷം ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്ര കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു. അഖില കേരള പ്രൊഫഷണൽ നാടകമേളയിൽ 16-ാം തിയതി രാത്രി 7:30ന് സൗപർണിക തിരുവനന്തപുരത്തിന്‍റെ   ‘ഇതിഹാസം’, 17-ാം തിയതി ഓച്ചിറ സരിഗയുടെ ‘നളിനാക്ഷന്‍റെ   വിശേഷങ്ങൾ’, 18-ാം തിയതി ചങ്ങനാശ്ശേരി അണിയറയുടെ ‘നേരറിവ്’, 19-ാം തിയതി വള്ളുവനാട് നാദം കമ്മ്യൂണിക്കേഷന്‍റെ  ‘കാരി’, 16-ാം തിയതി രാത്രി 7:30ന് നാടകസഭ കോഴിക്കോടിന്‍റെ  ‘പന്തിരുകുലം’ എന്നിനാടകങ്ങൾ അരങ്ങേറും.

ഫെബ്രുവരി 21 ശിവരാത്രി ദിനത്തിലെ തിരുവുത്സവദിനത്തിൽ പുലർച്ചെ 4 ന് നിർമ്മാല്യദർശനം, 4 :30 ന് മഹാഗണപതിഹോമം, 5ന് പഞ്ചവിംശന്തി കലശാഭിഷേകം, 5:30 മുതൽ അഭിഷേകങ്ങൾ, വിശേഷാൽ പൂജകൾ, 9ന്എഴുന്നള്ളിപ്പ് തുടർന്ന് അഭിഷേകങ്ങൾ, പറ വഴിപാടുകൾ, 11:45 മുതൽ കാവടിവരവ്, 4ന് കാഴ്ചശീവേലി (കൂട്ടിയെഴുന്നള്ളിപ്പ്) വൈകീട്ട് 7:30ന് ദീപാരാധന, അത്താഴപൂജ രാത്രി 12:15 മുതൽ കാവടിവരവ്(ഭസ്മക്കാവടി) എന്നിവ ഉണ്ടായിരിക്കും. ശിവരാത്രി ബലിതർപ്പണം 22 ശനിയാഴ്ച രാവിലെ 5:30 മുതൽ.

ആറാട്ട് ദിനമായ 22 ശനിയാഴ്ച രാവിലെ എഴുന്നള്ളിപ്പ്, ൮ മണിക്ക് ആറാട്ട് പുറപ്പാട് , കോതറ ആറാട്ട് കടവിലെ ആറാട്ടിന് ശേഷം വൈകീട്ട് ൩ മണിക്ക് ദേവനും പരിവാരങ്ങളും വാദ്യമേളങ്ങളോടെ ചെട്ടിയാൽ പോസ്റ്റ് ഓഫീസ്‌ ജംഗ്ഷൻ വഴി പറയെടുപ്പോടെ ക്ഷേത്രസന്നിധിയിൽ എത്തി പ്രദക്ഷിണ ശേഷം കൊടിയിറക്കത്തോടെ ഉത്സവ പരിപാടികൾ സമാപിക്കുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top